സ്‌നേഹവീടുകളുടെ താക്കോല്‍
പ്രളയത്തെ തോളോട് തോള്‍ ചേര്‍ന്ന് സഹായിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് എം@എംവൈ ട്രസ്റ്റിന്റെ സഹായത്തോടെ മാനന്തവാടി വികസന സമിതി നിര്‍മ്മിച്ചു നല്‍കിയ വീടുകളെന്ന് സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ. വീടുകളുടെ താക്കോല്‍ദാന ചടങ്ങ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉയര്‍ന്ന ചിന്താഗതിയും സംസ്‌ക്കാരവുമാണ് ഇത്തരം മാതൃകകള്‍ തെളിയിക്കുന്നതെന്നും സി.കെ.ശശീന്ദ്രന്‍. ഉത്സവാന്തരീക്ഷത്തിലായിരുന്നു ഗൃഹപ്രവേശനവും താക്കോല്‍ദാന ചടങ്ങും നടന്നത്. കഴിഞ്ഞ 5 വര്‍ഷമായി താലൂക്കിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച് വരുന്ന മാനന്തവാടി വികസന സമിതി എം@എംവൈ ട്രസ്റ്റിന്റെ ധനസഹായത്തോടെ നിര്‍മ്മിച്ച നല്‍കുന്ന 3 വീടുകളുടെ താക്കോല്‍ദാന കര്‍മ്മമാണ് നടന്നത്. മാനന്തവാടി ന്യുമാന്‍സ് കോളജില്‍ നടന്ന ചടങ്ങ് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രളയത്തില്‍ വീടുകള്‍ പാടേ തകര്‍ന്ന താഴെയങ്ങാടി സ്വദേശികളായ അമ്മാളു അമ്മ, അബ്ദുള്‍ റസാക്ക്, ലളിത എന്നിവര്‍ക്കാണ് 25 ലക്ഷത്തോളം രൂപ ചെലവഴിച്ച് എല്ലാ സൗകര്യങ്ങളും ഉള്ള വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയത്.
മാനന്തവാടി വികസന സമിതി പ്രസിഡണ്ട് ഇ.എം. ശ്രീധരന്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്് എ. പ്രഭാകരന്‍, സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, എടവക പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ വിജയന്‍ എന്നിവര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ വി.ആര്‍. പ്രവീജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ ബാബു എന്നിവര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. നഗരസഭാ ഉപാധ്യക്ഷ ശോഭ രാജന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി. ബിജു, എം@എംവൈ ട്രസ്റ്റ് ചെയര്‍മാന്‍ വര്‍ഗീസ് പി. വര്‍ഗീസ്, അഭി വര്‍ഗീസ്, മാനന്തവാടി വികസന സമിതി ഭാരവാഹികളായ ബെസി പാറയ്ക്കല്‍, കെ.എം. ഷിനോജ്, ഷാജന്‍ ജോസ്, ജസ്റ്റിന്‍ ചെഞ്ചണ്ട, നഗരസഭാ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.യു. സിതാര, പി.വി. മഹേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്‌നേഹ വിരുന്നും നടന്നു.