കല്‍പ്പറ്റ: കേരള – ബംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ 100 പുതിയ സര്‍വ്വീസ് ആരംഭിക്കാന്‍ ഗതാഗതവകുപ്പ് തീരുമാനം. കര്‍ണ്ണാടക -കേരള സംസ്ഥാന ഗതാഗത സെക്രട്ടറിമാരുടെ ചര്‍ച്ചയിലാണ് തീരുമാനമായത്. 50 സര്‍വീസുകള്‍ കര്‍ണ്ണാടകയും 50 സര്‍വീസുകള്‍ കേരളവും ഓപ്പറേറ്റ് ചെയ്യും. പുതിയ അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ക്ക് താല്‍കാലിക പെര്‍മിറ്റാണ് നല്‍കുക. മള്‍ട്ടി ആക്‌സില്‍ ബസുക്കളാകും സര്‍വീസിന് നിരത്തിലിറങ്ങുക. കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യത്തിന് ബസുകളില്ലാത്തതിനാല്‍ ബസ് വാടകക്കെടുക്കും. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് 10 ദിവസത്തിനകം സര്‍വീസാരംഭിക്കും. ബംഗളൂരു സര്‍വീസിനു പുറമെ ആവശ്യമെങ്കില്‍ ചെന്നൈയിലേക്കും അധിക സര്‍വീസ് നടത്താന്‍ ആലോചനയുണ്ട്. അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് സര്‍വീസ് ലോബി യാത്രക്കാരെ കൊള്ളയടിക്കുന്നത് തടയാനാണ് കെ.എസ്.ആര്‍.ടി.സി നീക്കം.
Sign in
Sign in
Recover your password.
A password will be e-mailed to you.