ജൈവ പച്ചക്കറി വിളവെടുപ്പ്
വെള്ളമുണ്ട പഞ്ചായത്തിലെ എസ്.ടി പ്രമോട്ടര്‍മാരും കുഞ്ഞോം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായ അനില്‍ കുമാര്‍, ട്രൈബല്‍ സോഷ്യല്‍ വര്‍ക്കര്‍ അക്ബര്‍ അലി എന്നിവരുടെ നേതൃത്വത്തില്‍ പാലയാണ 14-ാം വാര്‍ഡില്‍ ജൈവ കൃഷി ചെയ്ത പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. വെള്ളരിക്ക, മത്തന്‍, ചീര, പച്ചമുളക്, വഴുതന തുടങ്ങിയ വിളകളാണ് കൃഷി ചെയ്തത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ടി.ഇ.ഒ അനില്‍ നിര്‍വ്വഹിച്ചു. പ്രമോട്ടര്‍മാരായ സുരേഷ്, ബാബുരാജ്, മഞ്ജു, ശ്രീദേവി, സന്ധ്യ, സുജാത, വിജിത, അമ്മുക്കുട്ടി, ലീല തുടങ്ങിയവര്‍ സംബന്ധിച്ചു.