വിദ്യാര്‍ത്ഥിനിക്ക് കൈതാങ്ങുമായി കുവൈറ്റ് വെല്‍ഫെയര്‍ അസോസിയേഷന്‍

0

ഇരു വൃക്കകളും തകരാറിലായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിക്ക് കുവൈറ്റ് മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന്റെ കൈതാങ്ങ്. ഒണ്ടയങ്ങാടി കിഴക്കയില്‍ രമേഷിന്റെ മകള്‍ രഞ്ജിമ രമേഷിനാണ് അസോസിയേഷന്‍ ധനസഹായം നല്‍കിയത്.മാനന്തവാടി പ്രസ്സ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ചികിത്സാ സഹായ കമ്മറ്റി ചെയര്‍മാനും കൗണ്‍സിലറുമായ ജേക്കബ് സെബാസ്റ്റ്യന് ധനസഹായം കൈമാറി. എം.പി.ശശികുമാര്‍, രഞ്ജിമയുടെ പിതാവ് രമേശന്‍, സരിതബാബു, റെജി ഒണ്ടയങ്ങാടി, അശോകന്‍ ഒഴ കോടി,കുവൈറ്റ് മാനന്തവാടി വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹികളായ വിശാഖ് ജോസ്, പി.സി.സിബിന്‍, ബിനോയ് അഗസ്റ്റ്യന്‍, വിപിന്‍ ബേബി, പ്രവീണ്‍ പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!