2 കിലോ 50 ഗ്രാം കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

0

മാനന്തവാടി റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീനും സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസര്‍ ഗോപിയും സംഘവും സംയുക്തമായി നടത്തിയ വാഹനപരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന 2 കിലോ 50 ഗ്രാം കഞ്ചാവ് പിടികൂടി. വയനാട് ജില്ലാ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാത്യൂസ് ജോണിന് ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിയിരുന്നു പരിശോധന.കെ.എല്‍ 11 എ.ഇ 2025 റിറ്റ്സ് കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലാണ് 2.കിലോ 50 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്. കാറും കസ്റ്റഡിയിലെടുത്തു. കഞ്ചാവ് കടത്തിയ വാരാമ്പറ്റ പന്തിപ്പൊയില്‍ സ്വദേശികളായ മൂന്നാം പുഴ എം.പി ഹാരിസ് (29),ഊക്കാടന്‍ മുഹമ്മദ് റാഫി (23),പിലാക്കാട്ടില്‍ എം.പി മന്‍സൂര്‍ അലി (25),കണ്ടോത്തന്‍ കെ.ഇ റാഷിദ് (24) എന്നിവരെ അറസ്റ്റ് ചെയ്തു.

എക്സൈസ് സംഘത്തില്‍ സിഇഒ മാരായ നിഷാദ്, മഹേഷ് ,പ്രിവന്റിവ് ഓഫീസര്‍ എം .കെ ഗോപി പി.ടി സുരേഷ്, പി.ഷാജി സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിഷാദ്, വിജേഷ് കുമാര്‍ , ഇ ജോണി, അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!