ബത്തേരിയില്‍ ഗോത്രമേഖലകളിലെ ബൂത്തുകളില്‍ പോളിംഗ് ആരംഭിച്ച സമയം മുതല്‍ നീണ്ടനിര കാണാമായിരുന്നു. മുത്തങ്ങ, കല്ലൂര്‍, കല്ലുമുക്ക്, കുറിച്യാട് തുടങ്ങിയ ബൂത്തുകളില്‍ ഏറെയും ഗോത്രവര്‍ഗ്ഗ വോട്ടര്‍മാരുള്ളത്. വോട്ടര്‍മാര്‍ കുട്ടികളടക്കം കൂട്ടിയാണ് പോളിംഗ് ബൂത്തുകളിലേക്ക് എത്തിയത്. പ്രായഭേതമന്യേ കൂട്ടമായാണ് ഇവര്‍ പോളിംഗ് ബൂത്തുകളില്‍ എത്തിയത്. പോളിംഗ് ബൂത്തുകളിലേക്ക് കോളനികളില്‍ നിന്നും കിലോമീറ്ററുകള്‍ നടന്നാണ് ഗോത്രവര്‍ഗ്ഗക്കാര്‍ തങ്ങളുടെ സമ്മതിധാനാവകാശം രേഖപ്പെടുത്തിയത്. എല്ലാ തിരഞ്ഞെടുപ്പുകളിലും ഗോത്രമേഖലയില്‍ പൊതുവെ മികച്ച പോളിംഗാണ് രേഖപ്പെടുത്താറുള്ളത്.
Sign in
Sign in
Recover your password.
A password will be e-mailed to you.