ബത്തേരിയില്‍ കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും മേല്‍ക്കൂര തകര്‍ന്ന് വ്യാപക നാശനഷ്ടം. കോട്ടക്കുന്ന് പ്രിയദര്‍ശിനി റോഡിലുള്ള ക്വാട്ടേഴ്സിന്റെ മേല്‍ക്കൂര തകര്‍ന്നാണ്. ക്വാട്ടേഴ്സില്‍ താമസിച്ചിരുന്ന സോണി, വിനോദ് എന്നിവരുടെ വീടിനുള്ളില്‍ ഉണ്ടായിരുന്ന എല്ലാ സാധനസാമഗ്രികളും നശിച്ചു. ഈ സമയം റൂമുകളില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ടിവി, ഫ്രിഡ്ജ് തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങളും പാത്രങ്ങളും, ഫര്‍ണ്ണിച്ചറുകളും, വസ്ത്രങ്ങളും നശിച്ചു. രണ്ടു പേര്‍ക്കുമായി ലക്ഷക്കണിക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. റവന്യു അധികൃതരുടെ കനിവിനായി കാത്തിരിക്കുകയാണ് ഇവര്‍.
Sign in
Sign in
Recover your password.
A password will be e-mailed to you.