പിതൃസ്മരണയില്‍ രാഹുല്‍ ഗാന്ധി നാളെ പാപനാശിനിയില്‍
പിതൃസ്മരണയില്‍ രാഹുല്‍ ഗാന്ധി നാളെ രാവിലെ തിരുനെല്ലി പാപനാശിനി സന്ദര്‍ശിക്കും. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം പാപനാശിനിയിലാണ് ഒഴുക്കിയത്. കാലത്ത് 9 മണിക്ക് തിരുനെല്ലി എസ്.എ.യു.പി സ്‌കൂളില്‍ ഹെലികോപ്ടര്‍ഇറങ്ങുന്ന രാഹുല്‍ ഗാന്ധി 40 മിനുട്ട് തിരുനെല്ലിയില്‍ ചിലവഴിക്കും. തിരുനെല്ലി പെരുമാള്‍ ക്ഷേത്രവും പാപനാശിനി തീര്‍ത്ഥവും സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധി സുല്‍ത്താന്‍ ബത്തേരിയിലേക്കു പോകും. എ.ഐ.സി.സി അധ്യക്ഷന് തിരുനെല്ലിയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വയനാട് കോഴിക്കോട് ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലാണ് എസ്.പി.ജി പ്രത്യേസുരക്ഷ ഒരുക്കിയിരിക്കുന്നത്. എസ്.എ.യു.പി പരിസരത്തും പാപനാശിനിയിലും താല്‍കാലിക ബാരികോഡുകള്‍ കെട്ടി തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.