കടബാധ്യത കര്‍ഷകന്‍ ആത്മഹത്യ ചെയ്തു
പുതുശ്ശേരി ചിറക്കട ശിവാനന്ദര്‍ (68) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 7 മണിയോടെ വീടിന് സമീപം മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്ക് വിവിധ ബാങ്കുകളില്‍ ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപയോളം കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. വെള്ളമുണ്ട പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ ചന്ദ്രിക. മക്കള്‍ സതീഷ്, ബിന്ദു.