രാഹുല്‍ ഗാന്ധിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം;കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ്
രാഹുല്‍ ഗാന്ധിയെ വന്‍ ഭൂരിപക്ഷത്തോടെ വയനാട് ലോകസഭ മണ്ഡലത്തില്‍ നിന്നും വിജയിപ്പിക്കണമെന്ന് കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ്സ് മാനന്തവാടി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു. മാനന്തവാടി ട്രൈ സം ഹാളില്‍ സംഘടfപ്പിച്ച കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സാജു യോ മസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് മമ്മൂട്ടി കോമ്പി അധ്യക്ഷനായിരുന്നു. സുജ മാത്യു,ഷംസീര്‍ അരണപ്പാറ, ബഷീര്‍ ബത്തേരി, സുജിത, കെ പി മൂസ്സ കുട്ടി അരണപ്പാറ എന്നിവര്‍ സംസാരിച്ചു.