കൂട്ട് 89 ഒത്തുചേരല്‍
കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് 1989ല്‍ പഠനം പൂര്‍ത്തിയാക്കിയ 200ഓളം വിദ്യാര്‍ഥികളുടെ ഒത്ത് ചേരല്‍ കൂട്ട് 89′ പൂര്‍വ വിദ്യാര്‍ഥി സംഗമം വേറിട്ട അനുഭവമായി. 1 മുതല്‍ 10വരെ ക്ലാസുകളില്‍ പഠിപ്പിച്ച മുഴുവന്‍ അധ്യാപകരെയും ചടങ്ങില്‍ ആദരിച്ചു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടാണ് 89 ബാച്ചിലെ മുഴുവന്‍ വിദ്യാര്‍ഥികളെയും കണ്ടെത്താനായത്.സംഗമത്തില്‍ മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളും 40 അധ്യാപകരും പങ്കെടുത്ത് സ്വയം പരിചയപ്പെടുത്തുകയും അനുഭവങ്ങള്‍ പങ്ക് വെക്കുകയും ചെയ്തു. സ്‌കൂള്‍ പ്രധാനാധ്യാപിക അന്നമ്മ മേഴ്‌സി ആന്റണി സംഗമം ഉദ്ഘാടനം ചെയ്തു.സ്‌നേഹവിരുന്നിനും കലാപരിപാടികള്‍ക്കും ശേഷം ഗുരുവന്ദനം നടന്നു. മുഴുവന്‍ അധ്യാപകരെയും ഉപഹാരം നല്‍കി ആദരിച്ചു. ജാജി യവനാര്‍കുളം, ഷോജി ജോസഫ്, ഷാജി ചീങ്കല്ലേല്‍, ശാരദാ സജീവന്‍, ജോളി എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.