യുവജന സെമിനാറും ചര്‍ച്ചയും ഏപ്രില്‍ 16 ന്

0

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധിയില്‍ നിന്ന് വയനാട്ടിലെ യുവജനങ്ങള്‍ പ്രതീക്ഷിക്കുന്നത് എന്ത് എന്നത് സംബന്ധിച്ച് യുവജന സെമിനാറും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. യൂത്ത് വയനാട് കോണ്‍ക്ലേവ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മാസം 16 ന് രാവിലെ 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി അധ്യാപക ഭവനില്‍ വെച്ചാണ് പരിപാടി നടക്കുക. വയനാട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ വോട്ടര്‍മാരായ യുവതീ യുവാക്കള്‍ക്ക് സെമിനാറില്‍ പങ്കെടുക്കാം. വിദ്യാഭ്യാസം- തൊഴില്‍, ഗ്രാമീണ സംരഭകത്വം, അടിസ്ഥാന സൗകര്യ വികസനം, പരിസ്ഥിതി എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുക. ഈ വിഷയങ്ങളിലെ വിദഗ്ധര്‍ വിഷയാവതരണം നടത്തും. തുടര്‍ന്ന് ഈ വിഷയങ്ങളില്‍ വയനാടിന്റെ ആവശ്യങ്ങള്‍ യുവജനങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാം. നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് എപ്രില്‍ 17ന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുമ്പോള്‍ നേരിട്ട് സമര്‍പ്പിക്കും. നിര്‍ദ്ദേശങ്ങള്‍ ഫെയ്‌സ് ബുക്കില്‍ വയനാട് യൂത്ത് കോണ്‍ക്ലേവ് എന്ന പേജിലൂടെയും നല്‍കാം. ഡോ.ജോഷി മാത്യു, സംസാദ് പി ബത്തേരി, ജാഫര്‍ സി.കെ, എല്‍ദോ കുര്യാക്കോസ്, ഷിനോജ് കെ, ഹാരിസ് കല്ലുവയല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!