എസ്.ഡി.പി.ഐ പ്രവര്‍ത്തക കണ്‍വെന്‍ഷനും പ്രചാരണറാലിയും നടത്തി
മാനന്തവാടി: വയനാട് ലോക്‌സഭാമണ്ഡലത്തില്‍ നിന്നും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്ന ബാബുമണിയുടെ ഇലക്ഷന് പ്രചരണാര്‍ത്ഥം എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി.
മാനന്തവാടി വ്യാപാര ഭവനില്‍ നടന്ന പരിപാടി എസ്.ഡി.പി.ഐ വയനാട് ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റിയുടെ സംസ്ഥാന നിരീക്ഷകന്‍ ടി.കെ അബ്ദുള്‍ സമദ് ഉദ്ഘാടനം ചെയ്തു. മാനന്തവാടി മണ്ഡലം പ്രസിഡണ്ട് ഫസലുറഹ്മാന്‍ അധ്യക്ഷനായിരുന്നു. സി.പി മുഹമ്മദാലി കോഴിക്കോട്, എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി ടി നാസര്‍, സഹീര്‍ അബ്ബാസ്, ഷമീര്‍ പിലാക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നഗരത്തില്‍ ബാബുമണിയെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രചാരണറാലിയും നടത്തി.