തിരുനെല്ലി ക്ഷേത്രത്തില്‍ വിഷു ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി

0

തിരുനെല്ലിക്ഷേത്രത്തില്‍ വിഷു ഉത്സവാഘോഷ പരിപാടികള്‍ തുടക്കമായി. പരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം മേല്‍ശാന്തി ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. രക്ഷാധികാരി പി.എന്‍ ഹരീന്ദ്രന്‍ അധ്യക്ഷനായിരുന്നു. തിരുനെല്ലിയുടെ കലാകാരി പി വത്സല ടീച്ചറെ തിരുനെല്ലി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി സദാനന്ദന്‍ ആദരിക്കല്‍ ചടങ്ങ് നടത്തി. വള്ളിയൂര്‍കാവ് ദേവസ്വം ട്രസ്റ്റി എച്ചോം ഗോപി, ചുറ്റമ്പല നിര്‍മ്മാണ കമ്മിറ്റി സെക്രട്ടറി കെ.ടി ഗോപിനാഥ്, വൈസ് പ്രസിഡണ്ട് എം നാരായണന്‍, എം പത്മനാഭന്‍, ക്ഷേത്രം മാനേജര്‍ പി കെ പ്രേമചന്ദ്രന്‍, മാതൃ സമിതി പ്രസിഡണ്ട് സരോജനി, ജി പുരുഷോത്തമന്‍, എം.ആര്‍ കൃഷ്ണന്‍, പി.ടി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!