മൂന്ന് ലക്ഷം രൂപ വില മതിക്കുന്ന 44 ഗ്രാം ഹെറോയിനുമായി യുവാവ് എക്‌സൈസിന്റെ
പിടിയിലായി. കോഴിക്കോട് ചക്കുംകടവ് സ്വദേശി സലിനെയാണ് അറസ്റ്റ് ചെയ്തത്. എക്‌സൈസ് ഇന്റലിജന്റസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ബത്തേരി പൂതിക്കാട് വെച്ചാണ് ഇയാളെ പിടികൂടിയത്. നിരവധി നാര്‍ക്കോട്ടിക് കേസുകളിലെ പ്രതിയാണ് സലിം.
വയനാട് എക്‌സൈസ് ഇന്റലിജന്‍സും ബത്തേരി എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വി.ആര്‍.ജനാര്‍ദ്ദനന്‍, എം.കെ. സുനില്‍,അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.കെ.മണികണ്ഠന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ വി.ആര്‍. ബാബുരാജ്, ജി.അനില്‍കുമാര്‍, പി.എസ്. വിനീഷ്, കെ.വി.ഷാജിമോന്‍, കെ.രമേഷ് , സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോഷി തുമ്പാനം, ബിനുമോന്‍, എ.എസ്. അനീഷ്, കെ.കെ.അനില്‍കുമാര്‍, അമല്‍ദേവ്, ഡ്രൈവര്‍മാരായ വീരാന്‍ കോയ, അബ്ദുള്‍ റഹിം തുടങ്ങിയവര്‍ റെയിഡില്‍ പങ്കെടുത്തു.