ഗോത്രവര്‍ഗ്ഗവിഭാഗങ്ങള്‍ക്കിടയില്‍ വോട്ടുതേടുന്നതിന്നായി ഗോത്രവര്‍ഗ്ഗ ഭാഷയില്‍ പ്രചരണപാട്ടുമായി എല്‍.ഡി.എഫ് നൂല്‍പ്പുഴ പഞ്ചായത്തിലെ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനായ വി.ബാലനും കൂട്ടരമാണ് പാട്ടെഴുതി ഗോത്രതാളത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
കോട്ടാല്‍ ഗോത്രതാളത്തിലുള്ള ഒരു നാടന്‍പാട്ട്. പക്ഷേ ശ്രദ്ധിച്ചുകേട്ടാല്‍ മനസിലാവും വയനാട് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുതേടിയുള്ള പാട്ടാണന്ന്. അത്ര മനോഹരമായാണ് ഗോത്രതാളത്തില്‍ തെരഞ്ഞെടുപ്പ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. തുടിയും, ചീനവും ഉപയോഗിച്ചാണ് പാട്ട് കമ്പോസ് ചെയ്തിരിക്കുന്നത്. പണിയ ഭാഷയിലാണ് പാട്ടെഴുതിയിരിക്കുന്നതും. നൂല്‍പ്പുഴ പഞ്ചായത്തില്‍ തന്നെ 43 ശതമാനത്തോളം ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളാണുള്ളത്. ഇതിനു പുറമെ മണ്ഡലത്തിലെ മറ്റ് സ്ഥലങ്ങളിലും ഗോത്രവര്‍ഗ്ഗക്കാര്‍ കൂടുതലായുണ്ട്. ഇതുകൊണ്ടുതന്നെ ഇവരുടെ ഭാഷയില്‍ പാട്ടെഴുതി വോട്ടുതേടുക എന്ന ലക്ഷ്യത്തോടെയാണ് പാട്ട് ചിട്ടപ്പെടുത്തിയത്. ഇതിലെ വരികള്‍ എഴുതിയതും ഈണം നല്‍കി പാടയതും നൂല്‍പ്പുഴ പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തിരവണ്ണൂര്‍ കോളനിയിലെ വി.ബാലനാണ്. ചീനവും തുടിയും കൈകൈര്യം ചെയ്തിരിക്കുന്നത് ചാടകപ്പുര കോളനിയിലെ മനോജ്,അശോക് എന്നിവര്‍ ചേര്‍ന്നാണ്. മറ്റ് സാങ്കേതി സഹായങ്ങള്‍ ഇവര്‍ക്ക് നല്‍കിയത് മ്യൂസിക് കമ്പോസറായ ജോണ്‍സണ്‍ ബത്തേരിയുമാണ്. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് സാമ്പത്തികമായി ഇവരെ സഹായിച്ചിരിക്കുന്നത്.