ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയമായി

0

സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ ട്രാഫിക് ബോധവല്‍ക്കരണ പരിപാടി ശ്രദ്ധേയം. റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ബത്തേരി ജനമൈത്രി പോലീസ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളെ ഉള്‍പ്പെടുത്തി ട്രാഫിക് ബോധവല്‍ക്കരണ പരിപാടി നടത്തിയത്. വാഹനങ്ങളിലെത്തുന്നവരെ പോലീസിന്റെ സഹായത്തോടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചോദിച്ചും അവ പറഞ്ഞു മനസ്സിലാക്കിയും ലഘുലേഖകള്‍ വിതരണം ചെയ്തുമായിരുന്നു ബോധവല്‍ക്കരണം.

ഇത്തരം ബോധവല്‍ക്കരണത്തിലൂടെ ബത്തേരി മേഖലയില്‍ റോഡപകടങ്ങളുടെ എണ്ണത്തില്‍ നല്ല കുറവു വന്നിട്ടുണ്ടന്നും തുടര്‍ന്നും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ബത്തേരി സ്റ്റേഷന്‍ പി.ആര്‍.ഒ സണ്ണി ജോസഫ് പറഞ്ഞു. സര്‍വ്വജന സ്‌കൂളിലെ 60 സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളാണ് പരിപാടിയില്‍ പങ്കാളികളായത്. ബത്തേരി -പാട്ടവയല്‍ പാതയില്‍ നടന്ന ബോധവല്‍ക്കരണപരിപാടിക്ക് ട്രാഫിക് എസ്.ഐ.ബി. പാച്ചേലി, വനിത എസ്.ഐ സൗമിനി, സി.പി.ഒമാരായ ഫൗസ്യ, മോഹനന്‍, അധ്യാപകരായ ബേനസീര്‍,ഷിജു എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!