വനാതിര്‍ത്തിയില്‍ വന്‍ കാട്ടുതീ
തോല്‍പെട്ടി വൈല്‍ഡ് ലൈഫ് അതിര്‍ത്തിയില്‍ വന്‍ കാട്ടുതീ അഞ്ച് ഹെക്ടറോളം വനം കത്തിനശിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പെട്ടി അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക 12′ 13′ ആംകല്ല് പ്രദേശത്താണ് കഴിഞ്ഞ ദിവസം നാല് മണിയോടെയാണ് തീ പടര്‍ന്നത്. തോല്‍പെട്ടി ഡെപ്യൂട്ടി റെയിഞ്ചര്‍ രതീഷ് പട്ടേരിയുടെ നേതൃത്വത്തില്‍ വനപാലകരും വാച്ചര്‍മാരും ഇ.ഡി.സി ജീവനക്കാരും ചേര്‍ന്ന് മണികൂറുകളോളം പരിശ്രമിച്ചാാണ് തീ അണച്ചത്. അതിര്‍ത്തിയായ ദൊഡാട്ടി ഭാഗങ്ങളില്‍ നിന്ന് നൂറ് മീറ്റര്‍ അകലെ വെച്ച് തന്നെ കാട്ട് തീ പ്രധിരോധിക്കുകയായിരുന്നു അഞ്ച് ഹെക്ടറോളം വനം കത്തിയ നിലയിലാണ്. വനപാലസംഘം കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളില്‍ നീരീക്ഷണം ശക്തിപെടുത്തിയിട്ടുണ്ട് അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി സുനിലിന്റെ നേതൃത്വത്തില്‍ തീപ ടരാതിരിക്കാന്‍ പ്രത്യേക നീരീക്ഷണവും ഏര്‍പെടുത്തിയിട്ടുണ്ട്.