പുരസ്‌ക്കാര സമര്‍പ്പണവും കുടുംബസംഗമവും സംഘടിപ്പിച്ചു

0

ബത്തേരി രൂപതയുടെ സാമൂഹിക സേവനവിഭാഗമായ ശ്രേയസ് നല്‍കുന്ന മാര്‍ബസേലിയോസ് കാതോലിക്കോസ് പുരസ്‌ക്കാര സമര്‍പ്പണവും കുടുംബസംഗമവും സംഘടിപ്പിച്ചു. ശ്രേയസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മലങ്കര കത്തോലിക്ക സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു. വയനാട് സമസ്തമേഖലകളിലും വികസനം നേടാനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ മാര്‍ ബസേലിയോസ് കാതോലിക്കോസ് പുരസ്‌ക്കാരം കരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.പോള്‍ മൂഞ്ഞോലിക്ക് കര്‍ദ്ദിനാള്‍ നല്‍കി. റൂബി ജൂബിലി ഭവന പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ.സഹദേവനും നിര്‍വ്വഹിച്ചു. ബത്തേരി രൂപതാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ തോമസ് അധ്യക്ഷനായിരുന്നു. മോണ്‍സിമോര്‍ മാത്യു അറമ്പാന്‍കുടി കോര്‍എപ്പിസ്‌കോപ്പ്, പി.എം.ജോയി, മോണ്‍സിമോര്‍ തോമസ് കാഞ്ഞിരമുകളില്‍, കെ.സി.റോസകുട്ടി, ഫാ.ബെന്നി ഇടയത്ത്, ഫാ.തോമസ് പുനമഠത്തില്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!