വിധി നടപ്പാക്കാന്‍ 10 വര്‍ഷത്തെ സാവകാശം വേണം
ശബരിമല യുവതി പ്രവേശനം. വിധി നടപ്പാക്കാന്‍ 10 വര്‍ഷത്തെ സാവകാശം ആവശ്യപ്പെട്ട് കണിയാരം സ്വദേശിനി ശാന്തകുമാരി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി ലീഗല്‍ വിംഗ് ജില്ലാ പ്രസിഡണ്ടാണ് ശാന്തകുമാരി.
നൂറ്റാണ്ടുകളായി നില നില്‍ക്കുന്ന ആചാരം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുക എന്നത് ഏതൊരു സര്‍ക്കാരിനെ സംബന്ധിച്ചും പ്രയാസമേറിയതാണ്. അതു പോലെ തന്നെയാണ് വിശ്വാസികളുടെ കാര്യത്തിലും. അതു കൊണ്ട് പത്ത് വര്‍ഷത്തെ സാവകാശം നല്‍കി വിശ്വാസികളെ കൂടി ധരിപ്പിച്ച് വിധി നടപ്പാക്കണം. നിലവില്‍ സ്ത്രീ പ്രവേശനം നടപ്പാക്കുമ്പോള്‍ സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ താമസസ്ഥലമടക്കം ഒരുക്കണമെന്നും ശാന്തകുമാരി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.