കഞ്ചാവുമായി വാളാട് സ്വദേശികള്‍ പിടിയില്‍
എക്സൈസ് വാളാട് നടത്തിയ പരിശോധനയില്‍ ഒന്നര കിലോ കഞ്ചാവ് പിടികൂടി. വാളാട് സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാളാട് പുത്തൂര്‍ നൊട്ടന്‍ വീട് സഫീര്‍ എന്‍.എ(30), കോമ്പി ഹൗസില്‍ അബു എന്ന ബാബു കെ.ഇ(36) എന്നിവരെയാണ് പിടികൂടിയത്.ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാരച്ചാല്‍ സ്വദേശിയായ ബിജു(30) ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുന്നു. സംഘം സഞ്ചരിച്ച സുസുക്കി ജിക്സർ ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ടി.ഷറഫുദ്ദീനും സംഘവും വയനാട് എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ സുനിൽ എം കെയും സംഘവും ചേർന്ന് തിങ്കളാഴ്ച രാത്രി 10 മണിയോടെ വാളാട് ടൗണിൽ വെച്ചാണ് കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് ആവശ്യക്കാരനെന്ന നിലയിൽ എത്തിയ ശേഷം പ്രതികൾ കഞ്ചാവ് വിൽപ്പനക്ക് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്. വാളാട് പ്രദേശത്ത് വ്യാജമദ്യ വിൽപനയും കഞ്ചാവ് ഉപയോഗവും വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് എക്സൈസ് പരിശോധന നടത്തിയത്.