മുഖ്യമന്ത്രി ഇടപെടണം: പി.കെ ജയലക്ഷ്മി

0

വൈത്തിരി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്കു നേടിയ പൊഴുതന ഇടിയം വയലിലെ ശ്രീധന്യ സുരേഷിനെ അപഹസിച്ച് ഫെയ്സ് ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് മുന്‍മന്ത്രി പി.കെ ജയലക്ഷ്മി. ഇടിയംവയല്‍ അമ്പലക്കൊല്ലിയില്‍ ശ്രീധന്യയുടെ വീട്ടില്‍ അഭിനന്ദമറിയിക്കാനെത്തിയതായിരുന്നു ജയലക്ഷ്മി.

തിരുവനന്തപുരത്ത താമസിക്കുന്ന വീട്ടില്‍ നിന്ന് ഷോക്കടിച്ച് പരിക്കേറ്റിരുന്ന ശ്രീധന്യ സുരേഷ് ഇന്ന് കാലത്താണ് ആശുപത്രി സന്ദര്‍ശിച്ച ശേഷം സ്വന്തം വീട്ടിലെത്തിയത്. സംസ്ഥാന ഗവര്‍ണര്‍ റിട്ടേര്‍ഡ് ജസ്റ്റിസ് പി. സദാശിവം നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്ത ശേഷമായിരുന്ന സ്വന്തം വീട്ടിലെത്തിയത്. ജയലക്ഷ്മി ശ്രീധന്യയെ അമ്പലകൊല്ലിയില്‍ കാത്തിരുന്നു സ്വീകരിച്ചു. തുടര്‍ന്നായിരുന്നു ഗോത്ര വര്‍ഗത്തില്‍പ്പെട്ട ശ്രീധന്യയെ അപമാനിക്കുന്ന തരത്തില്‍ ഫെയ്‌സ് ബുക്കില്‍ കമന്റിട്ടതിനെതിരെ പ്രതികരിച്ചത്. ഒരു മാധ്യമ പ്രവര്‍കന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലുള്ള കമന്റിലാണ് മോശം പരാമര്‍ഷം. സാമൂധായികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗത്തില്‍ നിന്ന് കഷ്ടപ്പെട്ട് പഠിച്ച് ഉന്നതവിജയം കരസ്ഥമാക്കുന്നവരെ മാനസികമായി തളര്‍ത്തുന്നതാണ് ഇത്തരം കമന്റുകളെന്നും ശ്രീധന്യയുടെ മികച്ച വിജയത്തില്‍ അഭിമാനം കൊള്ളുന്നുവെന്നും ജയലക്ഷ്മി അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!