ബാവലി മഖാം ആണ്ടുനേര്‍ച്ച സമാപിച്ചു
കേരള കര്‍ണ്ണാടക അതിര്‍ത്തിയായ ബാവലിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബാവാ അലി അവര്‍കളുടെ ആണ്ട് നേര്‍ച്ച സമാപിച്ചു. സമാപന ദിവസം അന്നദാനത്തില്‍ ആയിരങ്ങള്‍ പങ്കാളികളായി. കഴിഞ്ഞ പത്തു ദിവസങ്ങളിലായി നടത്തപ്പെട്ട ആണ്ട് നേര്‍ച്ചയോടനുബന്ധിച്ച് കുടുംബ സംഗമം, മൗലീദ് പാരായണം, മജ് ലിസുന്നൂര്‍ വാര്‍ഷികം, ആത്മീയ സദസ്സ്, റിലീഫ് എന്നിവ നടത്തപ്പെട്ടു. ദിക്‌റ് ഹല്‍ഖ ദുആ സമ്മേളനത്തിന് സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി ഉസ്താദ് നേതൃത്വം നല്‍കി. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരുന്നു. വാഴക്കാട് മുദരിസ് വലിയുദ്ദീന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തി. വയനാട്എസ്.കെ.ജെ.യു. ഉപാദ്ധ്യക്ഷന്‍ എം.ഹസ്സന്‍ മുസ്ല്യാര്‍ ആനമങ്ങാട് അബ്ദുറഹിമാന്‍ മുസ്ല്യാര്‍ എന്നിവര്‍ സംബന്ധിച്ചു.
മഹല്ല് സെക്രട്ടറി എം.കെ.ഹമീദലി സ്വാഗതം പറഞ്ഞു. ഖത്തം ദുആ മഖാം സിയാറത്തിന് ശൈഖുനാ പൊറൂര് ഉസ്താദ് നേതത്വം നല്‍കി. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, ശംസുല്‍ ഉലമ അക്കാദമി വൈസ് ചെയര്‍മാന്‍ സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ വാഫി, സമസ്ത ജില്ലാ പ്രസിഡണ്ട് കെ.ടി.ഹംസ മുസ്ല്യാര്‍, സമസ്ത കേന്ദ്ര മുശാവറ അംഗം വി.മൂസ്സക്കോയ ഉസ്താദ്, ഹസ്സന്‍ മുസ്ല്യാര്‍, പി.മൊയ്തു ബാഖവി, ഇബ്രാഹിം ദാരിമിവെണ്ണിയോട്, എ.സി.എ.ഫൈസി ഖത്തീബ്, ഇ.എം.അബ്ദുല്‍ കരീം ഹാജി, യുസഫ് മുത്തേടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.