വീട് വീടാന്തരം കയറിയിറങ്ങി പ്രചരണം നടത്തും: ബി.വി ശ്രീനിവാസ്

0

കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ഗാന്ധിയുടെ ഉജ്വലവിജയത്തിനായി വീട് വീടാന്തരം കയറിയിറങ്ങി പ്രചരണം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് ബി.വി ശ്രീനിവാസ്. വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവര്‍ക്ക് വര്‍ഷത്തില്‍ 72000 രൂപ നല്‍കുന്ന ന്യായ് പദ്ധതിയടക്കം എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കിയിട്ടുള്ളത്. പ്രകടനപത്രികയുടെ കോപ്പികള്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക, ആരോഗ്യമേഖലയിലടക്കം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാരപ്രദമായ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രകടനപത്രികയുടെ കോപ്പികള്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ വീട് വീടാന്തരം കയറിയിറങ്ങി വിതരണം ചെയ്യും. യു ഡി എഫിന്റെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുല്‍ഗാന്ധിക്ക് വേണ്ടിയുളള പ്രചരണ പരിപാടികളില്‍ സജീവമാകും. വയനാട്ടില്‍ ക്യാംപ് ചെയ്തുകൊണ്ട് തന്നെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനറല്‍ സെക്രട്ടറി രവീന്ദ്രദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി, യൂത്ത് കോണ്‍ഗ്രസ് വയനാട് പാര്‍ലമെന്റ് പ്രസിഡണ്ട് അജ്മല്‍, സംസ്ഥാനസെക്രട്ടറി അഡ്വ. രാജേഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!