കേരളത്തില്‍ മത്സരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട് മതേതര ബദലിന് കളങ്കമുണ്ടാക്കുന്നു എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ നിലപാട് രാജ്യമൊട്ടാകെ തിരഞ്ഞെടുപ്പ് ഫലത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്നും കോടിയേരി. എല്‍.ഡി.എഫ് കണ്‍വീനര്‍ വനിതാ സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ചിട്ടില്ലെന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി കല്‍പ്പറ്റയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കമ്മ്യൂണിസ്റ്റുകാരില്ലാത്ത മണ്ഡലത്തിലാണ് രാഹുല്‍ ഇതുവരെ മത്സരിച്ചിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ ശക്തി എന്താണെന്ന് ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ മനസ്സിലാകും. ബി.ജെ.പിയാണ് മുഖ്യ ശത്രു എങ്കില്‍ പുലിമടയില്‍ പോയി വേണമായിരുന്നു മത്സരിക്കേണ്ടത്. ഒളിച്ചോടി വരുന്ന ഒരാളെ വയനാട് മണ്ഡലം സ്വീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു. വയനാട് മണ്ഡലം വീര പഴശ്ശിയുടെ നാടാണ് തോറ്റോടി വരുന്നവരുടെ നാടല്ല. അമേഠിയില്‍ നിന്ന് ഒളിച്ചോടി വരുന്ന രാഹുലിനെ അനുകൂലിക്കാന്‍ ഇവിടത്തെ സമ്മതിദായകര്‍ക്ക് കഴിയില്ലെന്നും കോടിയേരി.