സ്‌നേഹവീട് ഉദ്ഘാടനം ചെയ്തു
ബാവലി: ബാവലിയിലെ ഗവ.യു.പി സ്‌കൂള്‍ അധികൃതര്‍ നിര്‍മ്മിച്ച് നല്‍കിയ സ്‌നേഹവീട് സബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. അതിര്‍ത്തിക്കപ്പുറത്ത് വനത്തില്‍ കുടിലില്‍ താമസിക്കുന്ന ചന്ദ്രന്‍ സീന ദമ്പതികള്‍ക്ക് സ്‌കൂള്‍ പരിസരത്ത് ഭൂമി വാങ്ങിയാണ് സ്‌കൂള്‍ പ്രധാന അധ്യാപകനായ പി.വി സന്തോഷും മറ്റ് അധ്യാപകരുടെയും നേതൃത്വത്തില്‍ ഗോത്ര വിഭാഗമായ ഇവര്‍ക്ക് വീട് വെച്ച് നല്‍കിയത്. കുവൈത്ത് ഇന്റര്‍ നാഷണല്‍ മാര്‍ക്കറ്റ് കമ്പനിയുടെ സഹായത്തോടെയാണ് സ്‌നേഹവീട് നിര്‍മ്മിച്ചു നല്‍കിയത്.