എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.പി സുനീര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ എ.ആര്‍ അജയകുമാറിനാണ് നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. വീരമൃത്യു വരിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. കല്‍പ്പറ്റ സര്‍വ്വീസ് സഹകരണബാങ്ക് പരിസരത്തെ പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായാണ് കളക്ട്രേറ്റിലെത്തിയത്. എല്‍.ഡി.എഫിലെ വിവിധ ഘടകകക്ഷി നേതാക്കളും സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, മുന്‍ എം.എല്‍.എ എം.വി. ശ്രേയാംസ് കുമാര്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.