വയനാട്ടില്‍ മത്സരിക്കേണ്ടതില്ല എന്ന ധാരണയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എത്തിയതായി സൂചന. ഘടക കക്ഷികളുടെ സമ്മര്‍ദ്ദം ശക്തമായ സാഹചര്യത്തിലാണ് വയനാട്ടില്‍ മത്സരിക്കേണ്ട എന്ന തീരുമാനത്തില്‍ രാഹുല്‍ ഗാന്ധി എത്തിയതെന്നാണ് വിവരം. അതേസമയം, രാഹുല്‍ കര്‍ണ്ണാടകയില്‍ മത്സരിക്കണോ എന്ന കാര്യത്തില്‍ ചര്‍ച്ച സജീവമായിരിക്കുകയാണ്. ഹൈക്കമാന്‍ഡ് തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണന്‍. വയനാട് യു.ഡി.എഫിന്റെ ഉറച്ച മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സിക്ക് ഡി.സി.സി ഫാക്‌സ് സന്ദേശം അയച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.