നാല് ചക്ര ഓട്ടോ മറിഞ്ഞ് രണ്ട് മരണം
മാനന്തവാടി: പാല്‍ച്ചുരത്ത് നാല്‍ ചക്ര ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. ഡ്രൈവര്‍ ഷാണമംഗലം പാലാട്ടുചാലില്‍ രമേശ് ബാബു (41) ആറളം ഫാമിലെ രാജുവിന്റെ ഭാര്യ ശാന്ത (48) എന്നിവരാണ് മരിച്ചത്. ആറളം സ്വദേശികളായ സജി, സീത, അപര്‍ണ, അജിത് എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 7.30 ന് വള്ളിയൂര്‍ക്കാവില്‍ നിന്നും ഉത്സവം കഴിഞ്ഞ് മടങ്ങി പോകുമ്പോഴായിരുന്നു അപകടം.