പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രളയ പുനരധിവാസ പദ്ധതിയുടെ ഒന്നാം ഘട്ട സമര്‍പ്പണം മാര്‍ച്ച് 30 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പ്രളയക്കെടുതിയില്‍പ്പെട്ട് ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ക്ക്പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍അടിയന്തര സഹായമായിഭക്ഷണം, മരുന്ന്, വസ്ത്രം എന്നിവ എത്തിച്ചു നല്‍കിയിരുന്നു.ഏറ്റവും അര്‍ഹരായ ആളുകളെ സര്‍വ്വേയിലൂടെ കണ്ടെത്തിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. ആദ്യഘട്ടത്തില്‍ എട്ട് വീടുകളാണ്നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മറ്റ് ഉപജീവന മാര്‍ഗ്ഗങ്ങളും ഈ കുടുംബങ്ങള്‍ക്ക് ഒരുക്കി കൊടുത്തു. 30-ന് രാവിലെ 11-ന് നടക്കുന്ന കുടുംബ സംഗമംപോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. മുഹമ്മദ് ബഷീര്‍ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ച് മണിക്ക് ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ദേശീയ ജനറല്‍ സെക്രട്ടറിമുഹമ്മദലി ജിന്ന പുനരധിവാസ പദ്ധതി സമര്‍പ്പണം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് നസ്‌റുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കും. എസ്.ഡി.പി.ഐ. ദേശീയ പ്രസിഡണ്ട്എം.കെ. ഫൈസി മുഖ്യാതിഥി ആയിരിക്കുമെന്നും ജില്ലാ ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പ്രസിഡണ്ട് പി.ടി. സിദ്ദിഖ്, ജില്ലാ സെക്രട്ടറി എസ്.മുനീര്‍, മുഹമ്മദ് ആസിഫ്എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.