കല്‍പ്പറ്റ: പ്രളയകാലത്ത് വയനാടിന് ലഭിച്ചഅരി കടത്തികൊണ്ട് പോയതായി പരാതി. ബത്തേരി റേഷന്‍ ഡിപ്പോയില്‍ നിന്ന് 400 ചാക്ക് അരിയാണ് കടത്തിയത്. ഇത് സംബന്ധിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കി.റേഷന്‍ ഗോഡൗണില്‍ സൂക്ഷിച്ച അരി കഴിഞ്ഞ 20-നാണ് കെ.എല്‍ 11 യു 9095 ലോറിയില്‍ കടത്തിയത്. പിന്നീട്ഈ അരി ദൊട്ടപ്പന്‍ കുളത്തെ സ്വകാര്യ ഗോഡൗണില്‍ എത്തിച്ച് ചാക്ക് മാറ്റുകയും പിന്നീട് അവിടെ നിന്ന് കര്‍ണാടക രജിസ്‌ട്രേഷനിലെ കെ.എ. 09 സി 2510 എന്ന വാഹനത്തില്‍ കടത്തി കൊണ്ടു പോയതായുമാണ് പരാതി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം കേരള ഗുഡ്‌സ്ട്രാന്‍സ് പോര്‍ട്ട് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സി.ഐ.ടി.യു.) ബത്തേരി ഏരിയാ കമ്മിറ്റി വിജിലന്‍സിനും പരാതി നല്‍കി. ഇത്തരമൊരു പരാതി കിട്ടിയിട്ടുണ്ടെന്നും ബത്തേരി താലൂക്ക് സപ്ലൈ ഓഫീസറും ഡിപ്പോ മാനേജറും സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ കെ.വി. പ്രഭാകരന്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.