ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥന് മര്‍ദ്ദനം
വള്ളിയൂര്‍ക്കാവ് ഉത്സവ നഗരിയില്‍ കൃത്യനിര്‍വ്വഹണത്തിനിടെ മാനന്തവാടി ട്രാഫിക് യൂണിറ്റിലെ എ.എസ്.ഐ നൗഷാദിനാണ് മര്‍ദ്ദനമേറ്റത്. വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥനെ സഹോദരന്‍മാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. തുടര്‍ന്ന് നൗഷാദ് ജില്ലാശുപത്രിയില്‍ ചികിത്സ തേടി. കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും, ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ചതിനുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സഹോദരന്‍മാരായ കണിയാരം കാര്യവീട്ടില്‍ നിഷാന്ത് (34), നികാന്ത് (33) എന്നിവരാണ് അറസ്റ്റിലായത്.