ഡിസംബറിന്‍ വര്‍ണ്ണങ്ങള്‍ 2 ഇന്നു മുതല്‍
ഡിസംബറിന്‍ വര്‍ണ്ണങ്ങള്‍ 2 ചിത്രപ്രദര്‍ശനം മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചതായി സംഘാടകര്‍. കേരള ചിത്രകലാ പരിഷത്ത് കണ്ണൂരും വയനാട്ടിലെ കലാപ്രവര്‍ത്തകരും ചേര്‍ന്നാണ് ചിത്രപ്രദര്‍ശനം ഒരുക്കുന്നത്. മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ രണ്ട് വരെയാണ് പ്രദര്‍ശനവും വില്‍പ്പനയും നടക്കുന്നതെന്നും ചിത്രങ്ങള്‍ വിറ്റ് കിട്ടുന്ന തുക ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
26 ന് വൈകീട്ട് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് പ്രവാസി മലയാളി വ്യവസായി ജോയി അറയ്ക്കലിന് നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇക്കഴിഞ്ഞ ഡിസംബറില്‍ കര്‍ലാട് തടാകക്കരയില്‍ വെച്ച് നടന്ന ചിത്രകലാ ക്യാമ്പില്‍ രചിച്ച 51 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. തികച്ചും ന്യായ വിലക്ക് വില്‍പ്പന നടത്തുന്ന തുക ക്യാമ്പ് ചിലവുകള്‍ക് ശേഷം ആദിവാസി കുട്ടികളുടെ വിദ്യഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുമെന്നും സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കേരളചിത്രകലാ പരിഷത്ത് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കേണല്‍ സുരേശന്‍, സെക്രട്ടറി വിനോദ് പയ്യന്നൂര്‍, വയനാട് ജില്ലാ കോ-ഓഡിനേറ്റര്‍ ജിത്തു തമ്പുരാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.