കഴിഞ്ഞ ഒരാഴ്ചക്കിടെ ബത്തേരി മേഖലയില്‍ പിടികൂടിയത് 10 കിലോ കഞ്ചാവ്. സംഭവത്തില്‍ നാലുപേരും പിടിയിലായിരുന്നു. എക്സൈസിന്റെയും പൊലീസിന്റെയും പരിശോധനകളിലാണ് ഇത്രയും കഞ്ചാവ് പിടികൂടിയത്. സംസ്ഥാനത്തേക്ക് ജില്ല വഴി കഞ്ചാവ് ഒഴുകുന്നു എന്നതിന്റെ തെളിവാണ് ഇത് ചൂണ്ടി കാണിക്കുന്നത്.
ബത്തേരി മേഖലയില്‍ കഴിഞ്ഞ ഒരാഴ്ച്ചിക്കിടെ 10 കിലോ കഞ്ചാവാണ് എക്സൈസും പൊലീസും ചേര്‍ന്ന് പിടികൂടിയത്.സംഭവുമായി ബന്ധപ്പെട്ട് നാലുപേരയും അറസ്റ്റുചെയ്തിരുന്നു. നാലുകേസുകളില്‍ നിന്നാണ് ഇത്രയും കഞ്ചാവ് പിടികൂടിയത്. ഇക്കഴിഞ്ഞ 17ന് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വാഹന പരിശോധനക്കിടെ ബസ്സില്‍ നിന്നും ആളില്ലാത്തനിലയില്‍ ഒന്നരകിലോ കഞ്ചാവ് പിടികൂടി. പിന്നീട് 20-ാം തീയ്യതി ബത്തേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി ഗ്യാരേജിന് സമീപത്തുവെച്ച് കാസര്‍ഗോഡ് സ്വദേശിയെ 1 കിലോ 350 ഗ്രാം കഞ്ചാവുമായി പിടികൂടി. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റില്‍ അധികൃതര്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്തുകയായിരുന്ന ആറു കിലോ കഞ്ചാവുമായി രണ്ട് തിരൂര്‍ സ്വദേശികളെ പിടികൂടി. അന്നുതന്നെ ബത്തേരി എക്സൈസ് റെയ്ഞ്ച് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കല്ലൂര്‍ ടൗണില്‍വച്ച് തിരൂര്‍ സ്വദേശിയെഒരുകിലോ 200 ഗ്രാം കഞ്ചാവുമായി പിടികൂടുകയും ചെയ്തു. ദിനംപ്രതി അതിര്‍ത്തി വഴി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഇവിടേക്ക് കഞ്ചാവ് ഒഴുകുന്നുവെന്നതിന്റെ തെളിവാണിത്. എന്തായാലും ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് അതിര്‍ത്തികളില്‍ നടത്തുന്ന കര്‍ശന പരിശോധന ഒരു പരിധിവരെ കഞ്ചാവിന്റെ ഒഴുക്കും കുറയും എന്നതില്‍ സംശയമില്ല.