സ്നേഹവീടിന്റെ താക്കോല്‍ദാനം നാളെ

0

അമ്പലവയല്‍ ലയണ്‍സ് ക്ലബ്ബ് ഹോം ഫോര്‍ ഹോലംസ് പ്രോജക്ടിന്റെ ഭാഗമായി അജീഷ് ആയിരംകൊല്ലിക്ക് നിര്‍മ്മിച്ചു നല്‍കുന്ന സ്നേഹവീടിന്റെ താക്കോല്‍ദാനം നാളെ വൈകിട്ട് ആറ് മണിക്ക് അമ്പലവയലില്‍ വെച്ച് നടക്കുമെന്ന് ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ സംസ്ഥാനത്ത് 500 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ഭാഗമായാണ് വീട് നിര്‍മ്മിച്ചുനല്‍കുന്നതെന്നും ചടങ്ങില്‍ ലയണ്‍സ് ക്ലബ്് ഭാരവാഹികളായ ഗണേഷ്,കണിയാറക്കല്‍,ഡോ.എസ്.രാജീവ്, ഡോ.ഒ.വി.സനല്‍ എന്നിവര്‍ സംബന്ധിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!