ചീയമ്പത്ത് വനപാലകരെ അക്രമിച്ച കടുവ കൂട്ടില്‍ വീണു. വനം വകുപ്പ് കാട്ടില്‍ സ്ഥാപിച്ച കൂട്ടില്‍ ആണ് കടുവ വീണത്.ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ചീയമ്പം 73 ആനപന്തി വനമേഖലയില്‍ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.13 വയസ്സുള്ള ആണ്‍കടുവയാണ്. കടുവയുടെ ഇടതു കണ്ണിന് ഗുരുതര പരുക്കുണ്ട്.കൂടാതെ വായില്‍ താഴ്‌നിരയിലെ ഒരു പല്ലും മുന്നിലെ ഇടതു കൈക്കും പരുക്കുണ്ട്. കടുവയെ തൃശൂര്‍ അല്ലെങ്കില്‍ തിരുവനന്തപുരം മൃഗശാലയിലേക്കോ മാറ്റാനാണ് തീരുമാനം. പുലര്‍ച്ചെ കൂട്ടില്‍ കുടുങ്ങിയ കടുവയെ ഉടന്‍ തന്നെ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസ് പരിസരത്തേക്ക് മാറ്റി. കഴിഞ്ഞ ദിവസം കാട്ടില്‍ പെട്രോളിംഗിനു പോയ താല്‍ക്കാലിക വാച്ചര്‍മാരെ ആക്രമിച്ചിരുന്നു. സാജന്‍ എന്ന വാച്ചര്‍ക്ക് തലക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്തു.സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഇന്നലെ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.