വെളിച്ചത്തിന് വേണ്ടി കാലു പിടിത്ത സമരം
വെള്ളമുണ്ടയിലെ തെരുവ് വിളക്കുകള്‍ കത്തുന്നില്ല. ഒന്നരവര്‍ഷമായി പഞ്ചായത്ത് അധികൃതരോട് പറഞ്ഞു മടുത്ത ഒരുപറ്റം യുവാക്കള്‍ പ്രതീകാത്മക കാലു പിടിത്ത സമരവുമായി രംഗത്ത്. ഇലക്ട്രിക്ക് പോസ്റ്റില്‍ ഷൂസ് കെട്ടിത്തൂക്കി അതിനു താഴെ സമര പോസ്റ്റര്‍ പതിച്ചാണ് കാലുപിടിത്ത സമരം. കഴിഞ്ഞ ഒന്നര വര്‍ഷമായി ഒന്നോ രണ്ടോ തെരുവിളക്ക് ഒഴികെ ബാക്കി എല്ലാം പൂര്‍ണമായും കണ്ണടച്ചു. ഗ്രാമസഭകളിലും പഞ്ചായത്തില്‍ നേരിട്ടും നിരവധി തവണ പരാതി പറഞ്ഞിട്ടും ശരിയാക്കാം എന്ന വാഗ്ദാനം അല്ലാതെ തീരുമാനം ഇതുവരെ ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് വേറിട്ട സമര മുഖവുമായി യുവാക്കള്‍ രംഗത്തെത്തിയത്. എന്നാല്‍ തെരുവു വിളക്കുകളുടെ ടെന്‍ഡര്‍ നടപടി പൂര്‍ത്തീകരിച്ചു എന്നും ഒരാഴ്ച്ചക്കുള്ളില്‍. പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചത്.