സര്‍ഫാസിയില്‍ ജപ്തി വീണ്ടും
മൊറട്ടോറിയ വാഗ്ദാനം വായ്ത്താരി മാത്രം. സര്‍ഫാസി അതിക്രമം തുടരുന്നു. മാനന്തവാടി അഞ്ചുകുന്നില്‍ കര്‍ഷകന്റെ വീട് ജപ്തി ചെയ്തു. വീട്ടില്‍ ആളില്ലാത്ത സമയത്ത് പൂട്ട് കുത്തി തുറന്നാണ് ബന്ധപ്പെട്ടവര്‍ നിയമം നടപ്പാക്കിയത്. പുത്തന്‍വീട് പ്രമോദിന്റെ വീടാണ് ജപ്തി ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യ കല്‍പ്പറ്റ ബ്രാഞ്ചിന്റെ കേസിലാണ് കോടതി ഉത്തരവ് പ്രകാരം ജപ്തി അരങ്ങേറിയത്.