ക്ഷീരമേഖലയ്ക്ക് കരുത്ത് നല്‍കി റീച്ചിംഗ് ഹാന്‍ഡ്

0

പ്രളയം തകര്‍ത്ത വയനാടിന്റെ ക്ഷീരമേഖലയെ കരം പിടിച്ചുയര്‍ത്തിയും കരുത്ത് നല്‍കിയും റീച്ചിംഗ് ഹാന്‍ഡ്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന റീച്ചിംഗ് ഹാന്‍ഡ്, പ്രളയാനന്തര വയനാട്ടിലെ കര്‍ഷകര്‍ക്ക് മൂന്ന് ഘട്ടങ്ങളിലായി ഇതിനകം സമ്മാനിച്ചത് 212 സങ്കരയിനം കിടാരികളെ. 250 എണ്ണം പൂര്‍ത്തിയാക്കി സൗജന്യ കിടാരി വിതരണം അവസാനിപ്പിക്കാനാണ് റീച്ചിംഗ് ഹാന്‍ഡ് ലക്ഷ്യമിടുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എം. സാമുവല്‍ വ്യക്തമാക്കി. മൂന്നാംഘട്ട കിടാരി വിതരണം, ദീപ്തിഗിരി ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എടവക രണ്ടേനാലില്‍ നടന്നു. ദീപ്തിഗിരി ക്ഷീരസംഘം പ്രസിഡണ്ട് എച്ച്.ബി പ്രദീപ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് റീച്ചിംഗ് ഹാന്‍ഡ് സി.ഇ.ഒ, വി.എം. സാമുവല്‍ 48 കിടാരികളെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് കൈമാറി. മാനന്തവാടി ക്ഷീരവികസന ഓഫീസര്‍ ഇ.എം. പത്മനാഭന്‍, എന്‍. എം. ആന്റണി, ജോസ് തേവര്‍പാടം, സജി.എം. കെ, നിര്‍മല മാത്യു, സേവ്യര്‍ ചിറ്റുപ്പറമ്പില്‍, എം. മധുസൂദനന്‍, തലച്ചിറ അബ്രഹാം, സാബു പള്ളിപ്പാടന്‍, കുഞ്ഞിരാമന്‍ പിലാക്കണ്ടി, പി. കെ. ജയപ്രകാശ് സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!