വോട്ട് ചെയ്യു ജനാധിപത്യത്തില്‍ പങ്കാളിയാകൂ
മാനന്തവാടി: ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന സ്വീപ് തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ പരിപാടിക്ക് മാനന്തവാടി താലൂക്കിലും തുടക്കമായി. വോട്ട് ചെയ്യു ജനാധിപത്യത്തില്‍ പങ്കാളിയാവു, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്നീ സന്ദേശങ്ങളുയര്‍ത്തിയാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പരിപാടി സംഘടിപ്പിക്കുന്നത്. വോട്ടിംഗ് മെഷീനില്‍ വോട്ട് രേഖപ്പെടുത്തേണ്ട വിധം, ആ ദ്യമായി ഈ തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വിവി പാറ്റ് ഉപകരണത്തിന്റെ പ്രവര്‍ത്തനം എന്നിവയാണ് ബോധവല്‍ക്കരണ ക്ലാസ്സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹരിത തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിന്റെ സന്ദേശവും പരിപാടിയില്‍ നല്‍കുന്നുണ്ട്. ആദിവാസി കോളനികള്‍, ഗ്രാമ പ്രദേശങ്ങള്‍, പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വരും ദിവസങ്ങളില്‍ സ്വീപ് പദ്ധതി സംഘടിപ്പിക്കും. ജില്ലയിലെ രണ്ടാമത്തെതും മാനന്തവാടി താലൂക്കിലെ ആദ്യത്തെതുമായ തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ക്ലാസ്സ് മേരി മാതാ കോളേജില്‍ സംഘടിപ്പിച്ചു. 300 ഓളം വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു. യുവ ജനങ്ങളില്‍ തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രചോദനം നല്‍കി. മുഴുവന്‍ പേരെയും തിരഞ്ഞെടുപ്പ് പ്രകിയയില്‍ പങ്കാളിയാക്കുക, വിദ്യാര്‍ത്ഥികളിലൂടെ രക്ഷിതാക്കള്‍ക്ക് കൂടി വോട്ടിംഗിനെ കുറിച്ച് അറിവ് നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കായും പരിപാടി സംഘടിപ്പിച്ചതെന്ന് സ്വീപ് ജില്ലാ നോഡല്‍ ഓഫീസറും തിരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ തഹസില്‍ദാറുമായ എന്‍.ഐ ഷാജു പറഞ്ഞു. ഡെപ്യൂട്ടി തഹ സില്‍ദാറും പരിശീലകയുമായ ബിന്ദു, പയ്യംമ്പള്ളി വില്ലേജ് ഓഫീസര്‍ എം.സി രാജേഷ്, കോളേജ് പ്രിന്‍സിപ്പള്‍ ഡോ: സാവിയോ ജെയിംസ്, റേഡിയോ മാറ്റോലി ഡയറക്ടര്‍ ഫാദര്‍: ബിജോ, രാജീവ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.