വന്യമൃഗശല്യം; എഫ്.ആര്‍.എഫ് പ്രക്ഷോഭം ശക്തമാക്കുന്നു
മാനന്തവാടി: വന്യമൃഗശല്യം ജീവനും സ്വത്തിനും സംരക്ഷണം ആവശ്യപ്പെട്ട് ഫാര്‍മേഴ്‌സ് റിലീഫ് ഫോറം പ്രക്ഷോഭം ശക്തമാക്കുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമായി മാര്‍ച്ച് 20 ന് മാനന്തവാടി ഡിവിഷന്‍ ഫോറസ്റ്റ് ഓഫീസിലേക്ക് ധര്‍ണ്ണ നടത്തുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വനം വകുപ്പിന്റെ അനാസ്ഥ കാരണം കാട്ടാനകള്‍ നാട്ടിലിറങ്ങി നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കാനും കര്‍ഷകരുടെ മരണത്തിനും കാരണമാകുന്നു. എന്നാല്‍ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയാന്‍ അധികൃതരുടെ ഭാഗത്തു നിന്നും നടപടികള്‍ ഉണ്ടായിട്ടില്ല. കര്‍ഷകരുടെ ജീവന് സംരക്ഷണം നല്‍കാന്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കര്‍ഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് 20 ന് എഫ്.ആര്‍.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി.എഫ്.ഒ. ഓഫീസിനു മുന്‍പ്പില്‍ ധര്‍ണ്ണ നടത്തുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എഫ്.ആര്‍.എഫ് നേതാക്കളായ എ.എന്‍.മുകുന്ദന്‍, ടി. ഇബ്രാഹീം, ഒ.ആര്‍. വിജയന്‍, വിദ്യാധരന്‍ വൈദ്യര്‍, ജോണ്‍ മാസ്റ്റര്‍, എന്‍.എക്‌സ്. തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.