വയനാട്ടില്‍ എല്‍.ഡി.എഫിന് അനുകൂല രാഷ്ട്രീയ സാഹചര്യം- പി.പി. സുനീര്‍

0

മാനന്തവാടി: ജില്ലയില്‍ എല്‍.ഡി.എഫിന് അനുകൂല രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളതെന്നും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇടനിലക്കാരില്ലാതെ ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി. സുനീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടത്തിയത്. ദേശീയ രാഷ്ട്രീയ സാഹചര്യവും എല്‍.ഡി.എഫിന് അനുകൂലമാണ്. കഴിഞ്ഞ പത്തു വര്‍ഷമായി ഒരു എം.പി യുടെ സാന്നിധ്യം ജില്ലയിലെ ജനങ്ങള്‍ക്ക് അറിയാന്‍ സാധിച്ചില്ല. വ്യക്തിപരമായി എം.പിയായിരുന്ന വ്യക്തിയെ അധിക്ഷേപിക്കുകയല്ല. പക്ഷേ ആ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജനങ്ങളോട് മറുപടി പറയാന്‍ അദ്ദേഹത്തിന്റെ മുന്നണിക്ക് ബാധ്യതയുണ്ട്. എം.പി യായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ജില്ലയില്‍ വിവിധ കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ അസി. സെക്രട്ടറി ഇ.ജെ. ബാബു, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം പി.വി. സഹദേവന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!