കാട്ടാനയുടെ ആക്രമണത്തില്‍ വയോധികന്‍ കൊല്ലപ്പെട്ടു
പനമരം ആറുമൊട്ടംകുന്ന് കാളിയാര്‍ തോട്ടത്തില്‍ രാഘവന്‍(74) ആണ് മരിച്ചത്. പനമരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ. സുരേഷിന്റെ പിതാവാണ്. ഇന്ന് രാവിലെ പാല്‍ അളന്ന് തിരിച്ചു വീട്ടിലേക്ക് പോവും വഴി കാപ്പുംചാലില്‍ വെച്ച് ആനയുടെ മുമ്പില്‍പ്പെട്ട ഇദ്ദേഹത്തെ ആന ചവിട്ടി വീഴ്ത്തുകയായിരുന്നു. ഏറെ നേരം റോഡില്‍ കിടന്ന രാഘവനെ നാട്ടുകാര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴരയോടെ മരണപെടുകയായിരുന്നു.