ഒടുവില്‍ കൊമ്പന്‍ കൂട്ടില്‍

0

വടക്കനാട് കൊമ്പനെ മയക്കുവെടി വെച്ചു. ഇന്ന് രാവിലെ 6 മണിക്ക് ചെമ്പരത്തിമലയില്‍ വെച്ചായിരുന്നു മയക്കുവെടി വെച്ചത്. മയക്കുവെടിവെച്ച കൊമ്പനെ മുത്തങ്ങയിലേക്ക് കൊണ്ടുപോയി. വടക്കനാട് കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ കഴിഞ്ഞ ദിവസത്തെ ശ്രമം ഫലം കണ്ടില്ലായിരുന്നു. ആന അവശനാണെന്ന് കണ്ടതിനെ തുടര്‍ന്ന് ആദ്യ ദിവസത്തെ ശ്രമം വനംവകുപ്പ് അവസാനിപ്പിക്കുകയായിരുന്നു.

വടക്കനാട് കൊമ്പന്‍ ഒടുവില്‍ വനംവകുപ്പിന്റെ പിടിയിലായി. കുറെ മാസങ്ങളായി ഒരു പ്രദേശത്തിന്റെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടി്ച്ച കൊമ്പനെയാണ് ഇന്ന് മണിക്കൂറുകള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ മയക്കുവെടി വെച്ച് പിടി കൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിക്ക് തുടങ്ങിയ ദൗത്യം ഉച്ചയ്ക്ക് രണ്ട് മണിയോടെ ഉപേക്ഷിച്ചുവെങ്കിലും പിന്തിരിയാന്‍ വനംവകുപ്പ് തയ്യാറായിരുന്നില്ല. പിന്നീട് ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ ആനയെ നീരീക്ഷിക്കുകയും തുടര്‍ന്ന് പിടിക്കാനുള്ള ദൗത്യം പുനരാരംഭിക്കുകമായിരുന്നു. ഇതേ തുടര്‍ന്നാണ് ആനയെ മയക്കുവെടിവെച്ച് വരുതിയിലാക്കിയത്. കൊമ്പനെ പിന്നീട് മുത്തങ്ങ ആനപന്തിയിലെത്തിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ആനയെ കിലോമീറ്ററുകളോളം പിന്തുടര്‍ന്ന് മയക്കുവെടിവെച്ചു പിടികൂടുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചത് ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയയാണ്. അയല്‍സംസ്ഥാനത്തുള്ള കുങ്കിയാനകളെ കിട്ടാത്ത സാഹചര്യത്തിലാണ് മുത്തങ്ങ ആനപന്തിയില്‍ തന്നെയുള്ള ആനകളായ കോടനാട് നീലകണ്ഠന്‍, പ്രമുഖ, സൂര്യന്‍ എന്നീ ആനകളെ ഉപയോഗിച്ച് കൊമ്പനെ കൂട്ടിലാക്കിയത്. ഇതില്‍ നീലകണ്ഠനാണ് നിര്‍ണ്ണായക പങ്കുവഹിച്ചത്. ആദ്യമായാണ് നീലകണ്ഠന്‍ ഇത്തരമൊരു ഉദ്യമത്തില്‍ പങ്കാളികളിയാകുന്നത്. വടക്കനാട് കൊമ്പനെ പിടികൂടിയ വനംവകുപ്പിന് വടക്കനാട് കര്‍ഷകജനത അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!