ലോയേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ
ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ ജില്ലാ സമ്മേളനം നാളെ കാട്ടിക്കുളം വയനാട് ഗേറ്റിലെ പി. രവീന്ദ്രന്‍ നഗറില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മണിക്ക് പതാക ഉയര്‍ത്തും. തുടര്‍ന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി. ചാത്തുകുട്ടി അധ്യക്ഷത വഹിക്കും. 12- ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരും എ.ഐ.എല്‍.യു സംസ്ഥാന ഭാരവാഹികളും പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.