കല്‍പ്പറ്റ: വൈദ്യുത പോസ്റ്റ് വാടക കുത്തനെ വര്‍ദ്ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ മാര്‍ച്ച് 11 ന് കെ.എസ്.ഇ.ബി ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കെ.എസ്.ഇ.ബി. വൈദ്യുത പോസ്റ്റിന്റെ വാടക അന്യായമായി വര്‍ദ്ധിപ്പിച്ചതിനാല്‍ കേബിള്‍ ടി.വി വ്യവസായം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് കേബിള്‍ ടി.വി. ഓപ്പറേറ്റര്‍മാര്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലയോര മേഖലക്ക് പ്രത്യേക പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് 11-ന് കല്‍പ്പറ്റ കെ.എസ്.ഇ.ബി. ഡിവിഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഓപ്പറേറ്റര്‍മാര്‍ പറഞ്ഞു. 1997ല്‍ 17 രൂപയായിരുന്ന നിരക്ക് 2002ല്‍ 54 രൂപയും പ്രതിവര്‍ഷം 12 ശതമാനവും വര്‍ദ്ധനവുണ്ടായി. ഇപ്പോള്‍ ഒരു പോസ്റ്റിന് നഗര പ്രദേശങ്ങളില്‍ 400 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 200 രൂപയും നല്‍കുവാന്‍ നിര്‍ബന്ധിരിക്കുകയാണന്നും ഇത് കേബിള്‍ ടിവി വ്യവസായത്തെ വന്‍ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.