തോമാട്ടുചാല്‍ ടൗണില്‍ മാലിന്യങ്ങള്‍ കുന്നുകൂടുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളായി റോഡില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കാന്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ആക്ഷേപം. ദിനംപ്രതി നിരവധി ആളുകള്‍ യാത്ര ചെയ്യുന്ന ഈ വഴിയിലെ മാലിന്യം പ്രദേശവാസികള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. ആഴ്ചയില്‍ ഒരു ദിവസം എങ്കിലും മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.