വോളിബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
വെള്ളമുണ്ട: നെഹ്‌റു യുവ കേന്ദ്ര വയനാടിന്റെ മാനന്തവാടി ബ്ലോക്ക് തല സ്‌പോട്‌സ് മീറ്റിന്റെ ഭാഗമായി കിണറ്റിങ്കല്‍ സിറ്റിസണ്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വോളിബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. ടൂര്‍ണ്ണമെന്റില്‍ ബാസ്‌ക് പുലിക്കാട് ജേതാക്കളായി. യുവജന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് കാരക്കമല രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികള്‍ തൊണ്ടര്‍നാട് പഞ്ചായത്ത് മെമ്പര്‍ അസ്ഹര്‍ അലി വിതരണം ചെയ്തു.