മേപ്പാടി കുന്നമ്പറ്റയില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന രണ്ട് പേര്‍ അറസ്റ്റില്‍. മലപ്പുറം പാങ്ങ് സൗത്ത് പാലാഴി വീട്ടില്‍ വിനോദ് (30), വിനോദിന്റെ ഭാര്യയെന്ന് പറയപ്പെടുന്ന ഷോര്‍ണ്ണൂര്‍ ബാംഗ്ലാവ് പറമ്പില്‍ ഷൈലജ (29) എന്നിവരാണ് അറസ്റ്റിലായത്. വീടിന്റെ ഉടമസ്ഥന്‍ തലശ്ശേരി സ്വദേശി ഹേമാനന്ദനെ ഒന്നാം പ്രതിയാക്കിയും, വീട് വാടകയ്‌ക്കെടുത്ത വൈത്തിരി സ്വദേശി ഫസലിനെ നാലാം പ്രതിയാക്കിയും മേപ്പാടി പോലീസ് വ്യഭിചാര കുറ്റത്തിലെ 3, 4, 6 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കണ്ണാടക സ്വദേശിനിയും ഊമയുമായ യുവതിയെ ഉപയോഗിച്ചാണ് ഷൈലജയുടെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തിവന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇവര്‍ക്കെതിരെ ഇതിനു മുമ്പും സമാന കേസുകള്‍ നിലവിലുണ്ടായിരുന്നു. ഈ മാസം ഒന്നാം തീയതിയാണ് കുന്നമ്പറ്റയിലെ വീട് ഫസലിന്റെ നേതൃത്വത്തില്‍ ഇവര്‍ വാടകയ്‌ക്കെടുക്കുന്നത്. തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കേസെടുത്തത്. കര്‍ണ്ണാടക സ്വദേശിനിയായ യുവതിയെ ഇരയായി പരിഗണിച്ച് കേസില്‍ ഉള്‍പ്പെടുത്തിയില്ല.