ബെമയുടെ കൈത്താങ്ങ്; മൂന്ന് കുടുംബങ്ങള്‍ക്ക് വീടൊരുങ്ങുന്നു

0

പ്രളയത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട രണ്ടു കുടുംബങ്ങള്‍ക്കും നിരാശ്രയായ ക്യാന്‍സര്‍ രോഗിക്കും ബംഗളൂരു ആസ്ഥാനമായ ബാംഗ്ലൂര്‍ ഈസ്റ്റ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ (ബെമ) പുതിയ വീടൊരുക്കുന്നു. വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാറില്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, ബെമ വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറി സുനില്‍ കുമാര്‍, ഗുണഭോക്താവ് എന്നിവര്‍ ചേര്‍ന്ന് ഒപ്പുവെച്ചു. മുട്ടില്‍ മാണ്ടാട് സ്വദേശി മിനി വര്‍ഗീസ്, മാനന്തവാടി തോല്‍പ്പെട്ടി സ്വദേശി ഭാഗ്യലക്ഷ്മി, മാനന്തവാടി പാതിരിച്ചാല്‍ സ്വദേശി ശോഭ രാജന്‍ എന്നിവര്‍ക്കാണ് വീടുവെച്ചു നല്‍കുന്നത്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഒരു ലക്ഷം രൂപയുള്‍പ്പടെ അഞ്ചു ലക്ഷത്തി പതിനായിരം രൂപ ചിലവില്‍ 520 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന വീട് നാലുമാസത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാക്കും. സബ് കളക്ടര്‍ എന്‍.എസ് കെ ഉമേഷ്, എ.ഡി.എം കെ അജീഷ്, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ജൂനിയര്‍ സൂപ്രണ്ട് മുഹമ്മദ് ഷെഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!